Home KERALA വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

കണ്ണൂര്‍: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി  താലൂക്കുകളിലും  എല്ലാ വില്ലേജ് ഓഫീസുകളിലും പട്ടിക  ലഭ്യമാണ്.  സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും  പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും ഡിസംബര്‍ 31നകം voterportal.eci.gov.in വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷിക്കാം. 2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയായ പൗരന്മാരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക.  അന്തിമ പട്ടിക 2021 ജനുവരി 20ന്  പ്രസിദ്ധീകരിക്കും.

വീട്ടമ്മമാരെ ലക്ഷ്യമിട്ട് മൊബൈല്‍ ആപ്പിലൂടെ വായ്പാ തട്ടിപ്പ്; തിരിച്ചടവ് വൈകിയാല്‍ ബ്ലാക് മെയില്‍

Also Read :   ഈ ഭക്ഷണങ്ങൾ വിഷാദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും രക്ഷിക്കുന്നു, ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക