റിയാദ് : ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ 50 വയസ് പ്രായമുള്ള ഒരു രോഗിയുടെ വയറ്റിൽ നിന്ന് 7 കിലോ 385 ഗ്രാം ഭാരവുമുള്ള ട്യൂമർ വിജയകരമായി നീക്കം ചെയ്തു. കൺസൾട്ടന്റും എൻഡോക്രൈനോളജിസ്റ്റും ഗൈനക്കോളജിസ്റ്റുമായ ഡോ. സാദ് അൽ അവാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.
രക്തസ്രാവവും അടിവയറ്റിലെയും പെൽവിസിലെയും ആന്തരിക അവയവങ്ങളിൽ വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു രോഗി.
തുടർന്ന് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ട്യൂമർ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക