ഏറ്റവും മികച്ച എന്റർടൈൻമെന്റ് ഉപഭോക്താക്കൾക്ക് നൽകുന്ന പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഇപ്പോഴിതാ പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ഇനി മുതൽ മറ്റുള്ളവര്‍ക്ക് പ്രശ്നമായേക്കാവുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് യൂട്യൂബ് മുന്നറിയിപ്പ് നല്‍കും. പരസ്പര ബഹുമാനത്തോടുകൂടിയുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായാണ് യൂട്യൂബ് ഈ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.
മോശം കമെന്റുകൾ ഇനി ക്രിയേറ്റര്‍മാര്‍ക്ക് വായിക്കേണ്ടി വരില്ല. അത്തരം കമന്റുകള്‍ ഓട്ടോമാറ്റിക്കായി റിവ്യൂ ചെയ്യപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യും. പുതിയ ഫീച്ചറിനായി തങ്ങള്‍ കമന്റ് മോഡറേഷന് സംവിധാനം പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂട്യൂബ് അധികൃതർ അറിയിച്ചു.
ഭാരത് ബന്ദിന് പിന്തുണയുമായി ഗതാഗത സംഘടനകള്‍, രാജ്യം നിശ്ചലമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക