വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സ്കോള്‍ കേരള നടത്തുന്ന അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2020-22 ബാച്ചില്‍ സംസ്ഥാനത്തെ ഏതെങ്കിലും റഗുലര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒന്നാം വര്‍ഷം ബി ഗ്രൂപ്പില്‍ പ്രവേശനം നേടിയവരായിരിക്കണം.
www.scolekerala.org വെബ്സൈറ്റ് മുഖേന ഡിസംബര്‍ എട്ട് മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ദുബായ് റസ്റ്റോറന്റില്‍ പ്ലേറ്റുകള്‍ എറിഞ്ഞുടച്ച് സല്മാന് ഖാന്റെ സഹോദരി; വൈറലായി വിഡിയോ
കോഴ്സ് ഫീസ് 500 രൂപ. ഓണ്‍ലൈനായും (ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്) പോസ്റ്റ് ഓഫീസ് മുഖേനയും അടക്കാം. ഫീസ് വിവരങ്ങളും രജിസ്ട്രേഷനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സ്കോള്‍ കേരളയുടെ വെബ്സൈറ്റില്‍ ലഭിക്കും. ഡിസംബര്‍ 31 വരെ പിഴകൂടാതെയും 60 രൂപ പിഴയോടെ ജനുവരി എട്ട് വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം അതത് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം സഹിതം എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്കോള്‍ കേരള, വിദ്യാഭവന്, പൂജപ്പുര പി ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗം അയക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2342950, 2342271.
പ്രതികരിക്കാൻ ഇവിടെ എഴുതുക