പലരേയും അലട്ടുന്ന ഒന്നാണ് മുഖത്തെ പാടുകൾ, കരുവാളിപ്പ്, കണ്ണിന് ചുറ്റും കറുപ്പ്, മുഖക്കുരു എന്നി. ഇതിന് ചർമ്മ സംരക്ഷണം പ്രധാനമാണ്. അതിനായി രാവിലെ ഉണരുമ്പോൾ മുഖം തണുത്ത വെള്ളത്തിൽ കഴുകുക. അതേപോലെ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ചർമത്തിൽ അടിഞ്ഞു കൂടിയ എണ്ണ നീക്കം ചെയ്യാൻ തണുത്തവെള്ളം സഹായിക്കും. സോപ്പോ, ഫേസ്വാഷോ ഒന്നും ഉപയോഗിക്കാതെ വേണം മുഖം കഴുകാൻ.
ചർമസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് മുൾട്ടാണി മിട്ടി. രാവിലെ അഞ്ചോ പത്തോ മിനിട്ട് മുൾട്ടാണിമിട്ടി മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖക്കുരുവിന്റെ പാടുകൾ പോകാൻ ദിവസവും ഗ്ലിസറിൻ നാരങ്ങാ നീര് മിക്സോ അല്ലെങ്കിൽ പനിനീരിലോ ചേർത്ത് പുരട്ടുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക