കോവിഡ് മഹാമാരി ജനജീവിതത്തെ താളം തെറ്റിച്ചത് മുതൽ കോവിഡ് വാക്സിനായുള്ള പരീക്ഷണത്തിലായിരുന്നു ഇന്ത്യയുൾപ്പെടെയുള്ള മിക്ക രാജ്യങ്ങളും. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ കോവിഡ് വാക്സിനാണ് കൊവാക്സിൻ. കൊവാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിനായി ഭാരത് ബയോടെക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് കമ്പനി അപേക്ഷ നൽകി.
ചമയങ്ങളില്ലാതെ വിമാനത്താവളത്തിൽ അമ്രിൻ ഖുറേഷി ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു !
കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് ഭാരത് ബയോടെക്ക് കഴിഞ്ഞ മാസം കടന്നിരുന്നു. എന്നാൽ വാക്സിൻ സ്വീകരിച്ച ഹരിയാന മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കി. 28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസ് എടുക്കുമ്പോൾ മാത്രമേ വാക്സിന്റെ ഫലം ഉണ്ടാവുകയുള്ളൂ എന്ന് ഭാരത് ബയോടെക് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച മന്ത്രി ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുള്ളു എന്നും വാക്സിൻ സ്വീകരിച്ചതല്ല കാരണമെന്നും ഭാരത് ബയോടെക് വിശദീകരണം നൽകിയിരുന്നു.
കറകള്‍ ഇല്ലാതാക്കാന്‍ ഇരുമ്പന്‍ പുളി ലായിനി തയ്യാറാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക