തമിഴിൽ വൻ വിജയം നേടിയ ചിത്രമാണ് കാർത്തി നായകനായെത്തിയ കൈതി. മലയാള സിനിമ പ്രേക്ഷകരിൽ നിന്നും വലിയ പിന്തുണയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. കൈതിയ്ക്ക് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് വിക്രം. ഉലകനായകൻ കമൽഹാസനെ നായകനാക്കി എടുക്കുന്ന വിക്രത്തിന്റെ പ്രഖ്യാപനം നടന്റെ പിറന്നാൾ ദിനത്തിലാണ് നടന്നത്. കമൽഹാസന്റെ 232–ാം ചിത്രമായിരിക്കുമിത്.
സ്ക്രീനില്‍ ആദ്യാവസാനം ജയസൂര്യ മാത്രം, വ്യത്യസ്ത പരീക്ഷണവുമായി ‘സണ്ണി’; രഞ്ജിത്ത് ശങ്കര്‍ പറയുന്നു
ഇപ്പോഴിതാ മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് ചിത്രത്തെ കുറിച്ച് പുറത്തുവരുന്നത്. കമൽഹാസൻ ചിത്രത്തിൽ ഫഹദ് ഫാസിലും എത്തുന്നു എന്നതാണ് സിനിമ മേഖലയിൽ നിന്നുള്ള വാർത്ത. പ്രതിനായക വേഷത്തിലാണ് ഫഹദ് എത്തുകയെന്നും രാഷ്ട്രീയ പ്രവർത്തകന്റെ ഗെറ്റപ്പായിരിക്കും എന്നെല്ലാമാണ് റിപ്പോർട്ടുകൾ. അതേസമയം, ചിത്രത്തെ കുറിച്ചുള്ള വാർത്തകളിൽ അണിയറപ്രവർത്തകർ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല് ഫിലിംസാണ് വിക്രം നിര്‍മ്മിക്കുന്നത്. വിജയ് , വിജയ് സേതുപതി എന്നിവരെ ഒന്നിപ്പിച്ച് ‘മാസ്റ്റർ’ എന്ന പേരിൽ ലോകേഷ് ഒരുക്കുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
ചമയങ്ങളില്ലാതെ വിമാനത്താവളത്തിൽ അമ്രിൻ ഖുറേഷി ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു !
പ്രതികരിക്കാൻ ഇവിടെ എഴുതുക