കർഷക സംഘടനകൾ ആഹ്വനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. പ്രതിഷേധക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളും ഉറപ്പാക്കണം. പ്രതിഷേധ പ്രകടനങ്ങളിലടക്കം സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അനിഷ്ട സംഭവങ്ങള്‍ രാജ്യത്തെവിടെയും ഉണ്ടാകാന്‍ പാടില്ല.
കൊവാക്സിൻ അടിയന്തര ഉപയോഗത്തിനായി അപേക്ഷ നൽകി ഭാരത് ബയോടെക്ക്
കേന്ദ്ര സർക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് ദിവസങ്ങളായി രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. കേന്ദ്ര സർക്കാരുമായി കർഷക സംഘടനകൾ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. നിയമത്തിൽ ഭേദഗതികൾ വരുത്താമെന്ന കേന്ദ്രത്തിന്റെ പരിഹാര നടപടിയ്ക്ക് മുന്നിൽ കാർഷിക നിയമങ്ങൾ പൂർണ്ണമായും പിൻവലിയ്ക്കുക തന്നെ വേണമെന്ന ഉറച്ച ആവശ്യത്തിലാണ് കർഷകർ. അതേസമയം, ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് റെയില്‍വെ ജീവനക്കാരുടെ രണ്ട് യൂണിയനുകളും രംഗത്ത് വന്നിട്ടുണ്ട്.
‘ആദിപുരുഷ്’ സിനിമ വിവാദത്തിൽ മാപ്പ് പറഞ്ഞ് സെയ്ഫ് അലി ഖാൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക