കണ്ണൂർ :ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുള്ള ഹോം സെയില്‍ ഓഫീസര്‍ (ജിയോ ഫൈബര്‍ ബ്രോഡ് ബാന്റ്), സെയില്‍സ് ഡവലപ്മെന്റ് മാനേജര്‍, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഏജന്‍സി മെന്റര്‍ തസ്തികകളിലേക്കുള്ള അഭിമുഖം ഡിസംബര്‍ ഒമ്പത് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ജില്ലാ എംപ്ലോയ്മെന്റ് എക്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. യോഗ്യത പ്ലസ്ടു/ഡിപ്ലോമ, ഫീല്‍ഡ് സെയില്സില് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 21നും 32നും മധ്യേ പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് ഹാജരാകണം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍. 0497 2707610.
സുരേഷ് ഗോപിയെ കൊണ്ട് ഞാന്‍ എലിയെ തീറ്റിച്ചു എന്നായിരുന്നില്ല എഴുതേണ്ടത്; ആ രംഗത്തെ കുറിച്ച് ഭദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക