കര്‍ഷകരുടെ പ്രക്ഷോഭം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാഹുല്‍ ഗാന്ധി, ശരത് പവാര്‍ എന്നിവര്‍ അടക്കം അഞ്ച് നേതാക്കള്‍ക്കാണ് അനുമതിയെന്ന് സിപിഐഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഭാരത് കിസാൻ യൂണിയന്റെ ചർച്ച ഇന്ന് രാത്രി ഏഴിന്
അതേസമയം ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഭാരത് കിസാന്‍ യൂണിയന് ചര്‍ച്ച നടത്തും. ചര്‍ച്ച വൈകിട്ട് ഏഴ് മണിക്കാണ്. ഇടതുപക്ഷ നേതാക്കളെ ഭാരത് ബന്ദിനിടെ അറസ്റ്റ് ചെയ്തു. കൂടാതെ കെ കെ രാഗേഷ് എംപിയെയും അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദിനെയും അറസ്റ്റ് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തത് ബിലാസ്പൂരില്‍ വച്ചാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക