സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി റെയില്‍വെ ജീവനക്കാരുടെ രണ്ട് യൂണിയനുകള്‍ രംഗത്ത്. ഓള് ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന് (എഐആര്‍എഫ്), നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ റെയില്‍വെമെന്‍ (എന്‍എഫ്ഐആര്‍) എന്നിവ തിങ്കളാഴ്ചത്തെ കര്‍ഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നു. ചൊവ്വാഴ്ച കര്‍ഷകരെ പിന്തുണച്ചുകൊണ്ട് റാലികളും പ്രകടനങ്ങളും നടത്തുമെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക