കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാധാനപരമെന്ന് റിപ്പോർട്ട്. ബന്ദ് പുരോഗമിക്കുന്നത് കോൺഗ്രസും ഇടത് സംഘടനകളും അടക്കം 24 രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണ്. ഡൽഹിയിൽ ആസാദ്പുർ അടക്കം മണ്ഡികൾ അടച്ചിട്ടു. കൂടാതെ ഒഡിഷയിലും മഹാരാഷ്ട്രയിലും കർഷകർ ട്രെയിൻ തടഞ്ഞു. ഇടത് പാർട്ടികൾ ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു.
പാർട്ടി ചിഹ്നമുളള മാസ്ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറെ മാറ്റി
കർഷകർ ആന്ധ്രയിലെ വിജയവാഡയിലും പാർവ്വതിപുരത്തും ശക്തിപ്രകടനം നടത്തി. ഇടത് പാർട്ടികൾ കൊൽക്കത്തയിൽ ട്രെയിൻ തടഞ്ഞു. കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കർണാടകയിൽ വിധാൻസൗധയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ബന്ദ് പുതുച്ചേരിയിൽ പൂർണമാണ്. ഗുജറാത്തിൽ ബന്ദ് അനുകൂലികൾ മൂന്ന് ദേശീയപാതകൾ ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക