ഇഎസ്ഐ പദ്ധതിയിലെ അംഗങ്ങൾക്ക് ഇനി മുതൽ സ്വകാര്യ ആശുപത്രികളിൽ നേരിട്ട് ചികിത്സ തേടാൻ സാധിക്കും. അടിയന്തര സാഹചര്യങ്ങളിൽ 10 കിലോമീറ്റര്‍ പരിധിയിൽ ഇഎസ്ഐ പട്ടികയിൽ ഉൾപ്പെടുന്നതോ അല്ലാത്തതോ ആയ സ്വകാര്യ ആശുപത്രികളിൽ നേരിട്ട് ചികിത്സ തേടാനാവും. നിലവിൽ ഇൻഷുറൻസ് ഉള്ള കുടുംബത്തിനോ വ്യക്തികൾക്കോ അപകടം സംഭവിച്ചാൽ ഇഎസ്ഐ ഡിസ്പെൻസറികളിലോ, ആശുപത്രികളിലോ ആദ്യം ചികിത്സ തേടിയതിനു ശേഷം അവരുടെ നിർദേശാനുസരണമാണ് ഇഎസ്ഐ അധിഷ്ഠിത ആശുപത്രികളിലോ മറ്റ് സ്വകാര്യ ആശുപത്രികളിലോ തുടര്‍ ചികിത്സ ലഭ്യമാകുക.
കമല്‍ഹാസനെ സന്ദര്‍ശിച്ച് ആര്യ; രാഷ്ട്രീയ പ്രവേശനമാണോയെന്ന് സോഷ്യല്‍ മീഡിയ
മാത്രമല്ല, ഇഎസ്ഐ പട്ടികയിലുള്ള സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സയാണ് ലഭിക്കുക. പട്ടികയിൽ ഉൾപ്പെട്ട ആശുപത്രികളിൽ തന്നെ അംഗങ്ങൾക്ക് ഉന്നത ഗുണനിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ നൽകുന്നതിനുള്ള നടപടികൾ പുരോഗമിയ്ക്കുകയാണ്. 26 ആശുപത്രികൾ ആണ് പുതുതായി നിര്‍മാണത്തിലുള്ളത്.
സമരം അവസാനിപ്പിച്ചാൽ ചര്‍ച്ചയ്ക്ക് തയാർ; കർഷകരോട് കേന്ദ്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക