ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയ്ക്കുൾപ്പെടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി പുറത്തുവന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ അടക്കം കോവിഡ് സ്ഥിരീകരണ വാർത്ത വൻ തോതിൽ പ്രചരിച്ചിരുന്നു. ഇത് തീർത്തും അടിസ്ഥാന രഹിതമാണ്.
സൂര്യയുടെ നായികയായി പ്രയാഗ മാര്ട്ടിന്; വന്‍ താരനിരയുമായി ‘നവരസ’ ഒരുങ്ങുന്നു
മേൽശാന്തിയ്ക്കുൾപ്പെടെ മുപ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നായിരുന്നു വാർത്ത. കോവിഡ് ബാധിച്ചെന്നും ക്ഷേത്രം അടച്ചെന്നുമുള്ള പ്രചരണം വ്യാജമാണ്. സമൂഹമാധ്യമങ്ങളിലൂടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ക്ഷേത്ര ഭരണ സമിതി ഇതുസംബന്ധിച്ച് വിശദീകരണ കുറിപ്പ് നൽകിയത്. അതേസമയം, കുറച്ചു ദിവസങ്ങൾക്കു മുൻപ് രണ്ട് ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് നാലമ്പലത്തിനകത്തേക്കുള്ള ഭക്തരുടെ പ്രവേശനം താൽക്കാലികമായി നിർത്തി വച്ചിരുന്നു.
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമോ ? മുഖ്യമന്ത്രി വിളിച്ചു ചേർത്ത നിർണായക യോഗം 17 ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക