പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ് ജനുവരി 15 ന്. ധനമന്ത്രി തോമസ് ഐസക്കിന്റെ 12 മത്തെ ബജറ്റ് അവതരണം പിണറായി സർക്കാരിന്റെ ഈ ഭരണകാലത്തെ അവസാന ബജറ്റായിരിക്കും. കഴിഞ്ഞ നാലര വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ബജറ്റിൽ ആവർത്തിക്കും. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പുസ്തകം പബ്ലിക് റിലേഷൻസ് വകുപ്പ് ബജറ്റിന് മുന്നോടിയായി പുറത്തിറക്കുന്നുണ്ട്.
അതേസമയം, ബജറ്റിന് മുൻപുളള ചർച്ചകളെല്ലാം ഇപ്രാവശ്യം ഓൺലൈനായി തന്നെ ആയിരിക്കും നടത്തുക. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ചിൽ ഉണ്ടാകാൻ സാധ്യതയുളളതിനാൽ രണ്ട് മുതൽ മൂന്ന് മാസത്തേക്കുളള വോട്ട് ഓൺ അക്കൗണ്ടാകും പാസാക്കുക. ഒപ്പം, സംസ്ഥാനത്തെ ക്ഷേമ പെൻഷൻ 1,500 രൂപയായി ബജറ്റിലൂടെ വർധിപ്പിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക