പ്രശസ്ത കൊറിയൻ സിനിമാ സംവിധായകൻ കിം കി ഡുക്കിന്റെ വിയോഗത്തിൽ പ്രതികരണവുമായി മന്ത്രി എ. കെ ബാലൻ. ചലച്ചിത്രോത്സവങ്ങളിലെ സവിശേഷ സാന്നിധ്യമായിരുന്നു അദ്ദേഹം. മികവുറ്റ സൃഷ്ടികൾ ഇനിയും അദ്ദേഹത്തിൽ നിന്ന് ലഭിക്കുമായിരുന്നു. മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്
ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം ഡ്രൈവറെ അറസ്റ്റ് ചെയ്തു
ഫേസ്ബുക്ക് കുറിപ്പ് ;
പ്രശസ്ത ദക്ഷിണ കൊറിയൻ സിനിമാ സംവിധായകനായ കിം കി ഡുക്കിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ലോകസിനിമയിൽ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. സമകാലിക ഏഷ്യൻ സിനിമയിൽ വലിയ സംഭാവനകൾ അദ്ദേഹം നൽകി. ചലച്ചിത്രോത്സവങ്ങളിലെ സവിശേഷ സാന്നിധ്യമായിരുന്നു അദ്ദേഹം. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അദ്ദേഹം അഞ്ച് വർഷം മുമ്പ് പങ്കെടുത്തത് ഓർക്കുന്നു. മലയാളിയായ സിനിമാ സംവിധായകനെപ്പോലെ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ ‘സ്പ്രിംഗ് സമ്മർ ഷാൾ വിൻ്റർ ആൻഡ് സ്പ്രിംഗ് ‘ എന്ന സിനിമ വലിയ അംഗീകാരം നേടി. ഇനിയും മികച്ച സൃഷ്ടികൾ അദ്ദേഹത്തിൽ നിന്ന് ലഭിക്കുമായിരുന്നു. കിം കി ഡുക്കിൻ്റെ അകാല നിര്യാണം ലോക സിനിമക്കു തന്നെ വലിയ നഷ്ടമാണ്. ചലച്ചിത്ര പ്രേമികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
https://www.facebook.com/AK.Balan.Official/photos/a.623982284387221/3494399100678844/