സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ വൻതോതിൽ കന്നുകാലി മാംസം ഭക്ഷിച്ചിരുന്നുവെന്ന് പഠനം. ആർക്കിയോളജിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തൽ. സിന്ധു നദീതട സംസ്കാരത്തിലെ ജനങ്ങൾ ഭക്ഷണത്തിൽ വലിയ തോതിൽ മാംസം ഉൾപ്പെടുത്തിയിരുന്നു എന്നാണ് പഠനം. കൂടുതലും കന്നുകാലി മാംസമായിരുന്നു ഭക്ഷിച്ചിരുന്നത്.
ലോകത്താകമാനം ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; പരാതിയുമായി ഉപയോക്താക്കള്‍
കേംബ്രിഡ്ജ് സർവകലാശാലയിലെ പിഎച്ച്ഡി പ്രബന്ധത്തിന്റെ ഭാഗമായി അക്ഷ്യത സൂര്യനാരായണന്റെ നേതൃത്വത്തിലാണ് പഠനം. ആ കാലഘട്ടത്തിലെ ജനങ്ങളുടെ ഭക്ഷണശീലം മനസ്സിലാക്കുക എന്നതാണ് പഠന ലക്ഷ്യം. വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ സിന്ധു നാഗരികതയിൽ നിന്നുള്ള മൺപാത്രങ്ങളിലെ കൊഴുപ്പ് അവശിഷ്ടങ്ങൾ എന്ന തലക്കെട്ടിലുള്ള പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക