സംസ്ഥാനത്ത് ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്. പത്ത് ജില്ലകളിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു. 14 നാണു അവസാനഘട്ട തെരഞ്ഞെടുപ്പ് നാലു ജില്ലകളിൽ നടക്കുക. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കൂടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങിയിട്ടുണ്ട്.
സ്പെഷ്യല്‍ വോട്ടര്‍മാര്‍ വൈകിട്ട് അഞ്ചിനും ആറിനുമിടയില്‍ ബൂത്തില്‍ എത്തണം
ജില്ലയില്‍ കോവിഡ് വ്യാപനതോത് വലിയ അളവില്‍ കുറഞ്ഞെങ്കിലും ഇനിയുള്ള ദിനങ്ങളിലും കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധ നടപടികള്‍ തുടരണമെന്നു കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ കൂടുതലായി സാമൂഹിക ഇടപെടലുകള്‍ നടത്തിയതോടെ ഇനിയുള്ള രണ്ടാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനമുൾപ്പെടെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് ജില്ലാ ഭരണകൂടം.
ഉത്ര വധക്കേസ്: പിതാവിന്റെയും സഹോദരന്റെയും സാക്ഷിവിസ്താരം പൂര്‍ത്തിയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക