കണ്ണൂർ :വോട്ടെടുപ്പിന്റെ തലേന്ന് മൂന്ന് മണിക്ക് ശേഷം പട്ടികയില്‍ ഉള്‍പ്പെടുന്ന കൊവിഡ് ബാധിതരും ക്വാറന്റയിനിലുള്ളവരുമായ സ്പെഷ്യല്‍ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് അഞ്ച് മണിക്കും ആറുമണിക്കും ഇടയിലാണ് പോളിംഗ് സ്റ്റേഷനില്‍ എത്തേണ്ടതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അവര്‍ ബൂത്തിലെത്തിയ വിവരം സഹായിയെ വിട്ട് ആറു മണിക്ക് മുമ്പ് റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. ആറ് മണിക്ക് ശേഷമെത്തുന്നവര്‍ക്ക് വോട്ട് ചെയ്യാനാവില്ല. അതേസമയം, ആറു മണിക്ക് മുമ്പ് പോളിംഗ് സ്റ്റേഷനിലെത്തുന്ന അവസാന ജനറല്‍ വോട്ടറും വോട്ട് രേഖപ്പെടുത്തിയ ശേഷമേ സ്പെഷ്യല്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. അതുവരെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ വന്ന വാഹനങ്ങളില്‍ തന്നെ കാത്തിരിക്കണം. സ്പെഷ്യല്‍ വോട്ടര്‍മാരും അല്ലാത്തവരും പോളിംഗ് ബൂത്തില്‍ വെച്ച് സമ്പര്‍ക്കത്തില്‍ വരുന്ന സാഹചര്യം ഉണ്ടാവില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സ്പെഷ്യല്‍ വോട്ടര്‍മാര്‍ വോട്ടുചെയ്യുന്നതിന് മുമ്പ് പിപിഇ കിറ്റ് ധരിക്കുന്നതുള്‍പ്പെടെയുള്ള കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പോളിംഗ് ഉദ്യോഗസ്ഥന്മാര് കൈക്കൊള്ളണം. സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്‍95 മാസ്ക്കും ഗ്ലൗസും ധരിച്ചാണ് വോട്ട് ചെയ്യാന്‍ എത്തേണ്ടതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന് അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് എംഎം ഹസന്
പുറത്തു നിന്നെത്തുന്നവര്‍ എന്‍ 95 മാസ്ക്ക് ധരിക്കണം
വോട്ട് രേഖപ്പെടുത്തുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വോട്ടര്‍മാര്‍ എന്‍95 മാസ്ക് ധരിച്ചാണ് പോളിംഗ് സ്റ്റേഷനിലെത്തേണ്ടതെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. ഇവര്‍ സംസ്ഥാന അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. ഏഴ് ദിവസത്തിലധികം നാട്ടില്‍ തങ്ങുന്നവര്‍ നിശ്ചിത ദിവസം ക്വാറന്റയിനില്‍ കഴിയണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക