മേലുകാവ് : കന്നിവോട്ടിലൂടെ അപൂർവ ഭാഗ്യത്തിന് ഉടമയായിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിലെ വിദ്യ ബാബു. ആദ്യത്തെ വോട്ട് അച്ഛന് ചെയ്യാനായതിന്റെ സന്തോഷത്തിലാണ് വിദ്യ. 12-ാം വാർഡിലെ UDF സ്ഥാനാർത്ഥി ബാബു പത്മനാഭന്റെ മകളാണ് വിദ്യ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അച്ഛന് വേണ്ടി വോട്ടുതേടിയിറങ്ങി. വോട്ടെടുപ്പ് ദിനത്തിൽ കന്നിവോട്ട് അച്ഛന് ചെയ്തു. വിദ്യ ബാബുവിന് മറക്കാനാകാത്ത തിരഞ്ഞെടുപ്പാണിത്. കുട്ടമ്പുഴ പഞ്ചായത്തത് 12-ാം വാർഡിലെ UDF സ്ഥാനാർഥി ബാബു പത്മനാഭന്റെ മകളാണ് വിദ്യ.
ഭാര്യ ജോലിക്ക് പോയതിന്റെ ദേഷ്യം തീർക്കാൻ ആസിഡ് ആക്രമണം; ഭർത്താവും സുഹൃത്തും അറസ്റ്റിൽ
മേലുകാവ് ഹെൻട്രി ബേക്കർ കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥിനിയാണ് വിദ്യ. പ്രസിഡൻറ് സ്ഥാനം പട്ടികവർഗ സംവരണമായ കുട്ടമ്പുഴ പഞ്ചായത്തിൽ UDF വിജയിച്ചാൽ പ്രസിഡന്റായി
പരിഗണിക്കാൻ സാധ്യതയുള്ളയാളാണ് ബാബു പത്മനാഭൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക