താൻ ഒരു സമുദായത്തെയും വിമർശിച്ചിട്ടില്ലെന്നും എന്നാൽ നേരിടേണ്ടി വന്നത് കടുത്ത സൈബർ ആക്രമണമാണെന്നും നടി അൻസിബ ഹസ്സൻ. വ്യാജ വാർത്തകൾ തന്നെ മാനസികമായി കൊന്നുവെന്നും മോർഫ് ചെയ്ത ഫോട്ടോകൾ കണ്ടു എനിയ്ക്ക് തന്നെ അറപ്പ് തോന്നിയെന്നും
അൻസിബ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.
പുരുഷന്മാരും സ്ത്രീകളെപ്പോലെ സൈബർ ആക്രമണത്തിന്റെ ഇരയാകുന്നുണ്ട് .എന്നാൽ തങ്ങൾ മനക്കട്ടിയില്ലാത്തവരാണ് എന്ന് പുറം ലോകമറിഞ്ഞാലുള്ള നാണക്കേട് ഭയന്നാണ് അവർ തുറന്ന് പറയാത്തതെന്നും അവർ പറഞ്ഞു.
സംവിധാനത്തിലേക്ക് പ്രവേശിച്ചപ്പോൾ പലരും എന്നെ പിന്നോട്ട് വലിയ്ക്കുവാൻ ശ്രമിച്ചു. ബുദ്ധിയില്ലാത്തവർക്കുള്ള പണിയാണ് അഭിനയമെന്നാണ് പലരുടെയും ധാരണ. അൻസിബ കൂട്ടിച്ചേർത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക