കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ കൊവിഡ്-19 വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു . നിരവധി പേരാണ് മുഖ്യമന്ത്രിയുടെ തീരുമാനത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.
ഇപ്പോഴിതാ മുഖ്യമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടിയും. ഒരു കമ്മ്യൂണിസ്റ്റ്കാരൻ വിജയനാകുമ്പോൾ അത് നാടിന്റെ വിജയമാകുമെന്ന് ഹരീഷ് പേരടി കുറിച്ചു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്. ‘ഒരുപാട് സവർണ്ണ ബോധമുള്ളവർക്ക് വിജയനെന്ന് പേരുണ്ടാവും. പക്ഷെ ഒരു കമ്മ്യൂണിസ്റ്റ്കാരൻ വിജയനാവുമ്പോൾ അത് നാടിന്റെ വിജയമാവും.’
ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിന്റെ മക്കളുടെ നാടായിമാറും. ലാൽസലാം സഖാവേ.’. നടൻ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക