മൂന്ന് പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. കോഴിക്കോട് ജില്ലയിലെ മുക്കത്താണ് സംഭവം. സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കളെ കോൺഗ്രസ് പുറത്താക്കിയത്. ആറ് വർഷത്തേക്കാണ് ഇവരെ പുറത്താക്കിയുള്ള നടപടി.
വീണ്ടും റൊമാന്റിക് ഹീറോയായി ചാക്കോച്ചന്; പഴയ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്ന ചിത്രങ്ങള്‍ വൈറല്‍
കെ സി മൂസ, പ്രസാദ് ചേനാംതൊടിക, എൻ പി ഷംസുദ്ദീൻ എന്നിവരെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിന്നും പുറത്താക്കിയത്. വെൽഫെയർ പാർട്ടിയുമായുള്ള തെരഞ്ഞെടുപ്പ് ബന്ധത്തെ എതിർത്ത് പരസ്യ നിലപാട് സ്വീകരിച്ച നേതാക്കളാണിവർ. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക