കേരളത്തിലെ കൊറോണ വ്യാപനവും ലോക്ക്ഡൗണുമെല്ലാം കാരണം നടന് മമ്മൂട്ടി ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു. നീണ്ട 275 ദിവസത്തെ ഇടവേള കഴിഞ്ഞ മമ്മൂട്ടി ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുകയാണ്.
സൈലം എന്ന ലേണിംഗ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ചുമതലയേറ്റെടുത്താണ് മമ്മൂട്ടിയുടെ പരസ്യചിത്രം. ഡിസംബര്‍ അഞ്ചിന് ആലുവ പാതാളത്തെ വി.വി.എം സ്റ്റുഡിയോയിലാണ് പരസ്യം ചിത്രീകരിച്ചത്.
https://www.facebook.com/watch/?v=4219446778072107
മാര്‍ച്ച് 26ന് അമല്‍ നീരദ് ചിത്രം ബിലാല്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങാനിരിക്കെയാണ് കൊവിഡ് വ്യാപനവും ലോക്ക് ഡൗണും. നീണ്ട ഇടവേളയ്ക്കുശേഷം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട മമ്മൂക്കയെ ഇരുകൈകളും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക