ആർടിജിഎസ് സംവിധാനം രാജ്യത്തിനി 24 മണിക്കൂറും ലഭ്യമാകും. ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കായുള്ള റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം ഡിസംബർ 14 തിങ്കളാഴ്ച മുതലാണ് 24 മണിക്കൂറും ലഭ്യമാകുക. ആർടിജിഎസ് സംവിധാനത്തിലൂടെ മിനിമം രണ്ടുലക്ഷം രൂപയാണ് ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന തുക.
കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു
രണ്ടുലക്ഷം രൂപയ്ക്ക് മുകളിലും എത്ര രൂപവരെ വേണമെങ്കിലും കൈമാറാന്‍ അനുവദിക്കുന്നുവെങ്കിലും ചില ബാങ്കുകൾ 10 ലക്ഷമെന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. എല്ലാ ദിവസവും 24 മണിക്കൂറും ആർടിജിഎസ് ലഭ്യമാകുമെന്ന് ഒക്ടോബറിൽ ആർബിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആർടിജിഎസ് സംവിധാനം 24 മണിക്കൂറും ലഭ്യമാക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ ഇതോടെ മാറും.
എംപി ആയാലും പ്രധാന മന്ത്രി ആയാലും സെറ്റിനകത്ത് അവര്‍ കഥാപാത്രം ആവുകയാണ്; തുറന്നുപറഞ്ഞ് ഭദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക