പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറും കോസ്റ്റ്യൂം ഡിസൈനറുമായ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 77 വയസായിരുന്നു. ഇന്നലെ രാത്രി ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ ഇ.ഡി സംഘം അട്ടക്കുളങ്ങര ജയിലിൽ
കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമായി അഞ്ചു തവണ ദേശീയ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55 ലധികം സിനിമകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമയിലായിരുന്നു ഇദ്ദേഹം പ്രധാനമായും പ്രവർത്തിച്ചിരുന്നത്. സ്വാതിതിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്, രാജശില്പി, പരിണയം, ഗസല്‍, കുലം, വചനം, ഒളിയമ്പുകള്‍ തുടങ്ങി പതിനഞ്ചിലേറെ മലയാള ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക