ഫോർ ജി ഡൗൺലോഡ് സ്പീഡ് റാങ്കിങ്ങിൽ ഒന്നാമനായി ജിയോ. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരമാണ് ജിയോ ഒന്നാമതെത്തിയത്. അതേസമയം, ട്രായിയുടെ കണക്കുകൾ പ്രകാരം വോഡഫോൺ ആണ് അപ്ലോഡ് വേഗത്തിൽ മുന്നിൽ. 6.5 എംബിപിഎസ് ആണ് വോഡഫോണിന്റെ അപ്ലോഡ് വേഗം.
ഐഡിയയും ഭാരതി എയർടെലും യഥാക്രമം 8.8 എംബിപിഎസ്, 8 എംബിപിഎസ് ഡൗൺലോഡ് വേഗം നേടി. 5.8 എംബിപിഎസ്, എയർടെൽ 4 എംബിപിഎസ്, ജിയോ 3.7 എംബിപിഎസ് എന്നിവയാണ് മറ്റുള്ളവരുടെ അപ്ലോഡ് വേഗം. ഐഡിയ സെല്ലുലാർ, വോഡഫോൺ എന്നിവ വോഡഫോൺ ഐഡിയ ലിമിറ്റഡുമായി ലയിപ്പിച്ചെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഇപ്പോഴും രണ്ട് എന്റിറ്റികളുടെയും പ്രത്യേക നെറ്റ്വർക്ക് സ്പീഡ് ഡേറ്റ പുറത്തിറക്കുന്നുണ്ട്.
അച്ഛന്റെ പാതയിൽ, മുന്നണികളെ അട്ടിമറിച്ച് പൂഞ്ഞാറിൽ പിസി ജോര്‍ജ്ജിന്റെ മകൻ ഷോൺ ജോര്‍ജ്ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക