തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്വല മുന്നേറ്റം നടത്തിയ ഇടതു മുന്നണിക്ക് അഭിനന്ദനങ്ങളുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്.
അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോൽപ്പിക്കാനാവില്ലെന്നും ദുരിത കാണ്ഡങ്ങളെ നേരിട്ടപ്പോൾ ഒപ്പം നിന്ന് പകർന്ന ധൈര്യം മലയാളി മറക്കില്ലെന്നും റോഷൻ പറയുന്നു.
റോഷൻ ആൻഡ്രൂസിന്റെ വാക്കുകൾ:
അഭിനന്ദനങ്ങൾ
അറിയാമായിരുന്നു….. പേമാരിയിൽ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്.
അറിയാമായിരുന്നു…. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോൽപ്പിക്കാനാവില്ലെന്ന്
അറിയാമായിരുന്നു….. മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോൾ ഒപ്പം നിന്ന് പകർന്ന ധൈര്യമെന്ന്
അറിയാമായിരുന്നു…. സാരഥിയുടെ കരങ്ങളിൽ തേര് സുരക്ഷിതമെന്ന്
അറിയാമായിരുന്നു… ഈ ചെങ്കോട്ടയുടെ കരുത്ത്
ഈ കൊടിയടയാളത്തിലെ സത്യം
ഈ ചുവപ്പൻ വിജയം!
പ്രതികരിക്കാൻ ഇവിടെ എഴുതുക