ഡിസംബർ 25ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയാറെടുക്കുന്ന ചിത്രമാണ് മാദക നടി ഷക്കീലയുടെ കഥപറയുന്ന ‘ഷക്കീല’ എന്ന ബോളിവുഡ് ചിത്രം. അശ്ളീല ചിത്രങ്ങളിലെ നായികെയെന്ന പരിവേഷത്തിനു പുറത്തു ഷക്കീലയെ അവതരിപ്പിക്കുകയാണ് ഈ സിനിമ. ചിത്രത്തിന്റെ ട്രെയ്ലർ പത്തുലക്ഷത്തിലധികം വ്യൂസ് നേടി യൂട്യൂബിൽ മുന്നേറുകയാണ്.
ദാരിദ്ര്യത്തിൽ നിന്നും ജീവിതവിജയത്തിലേക്ക് കുതിച്ചു പൊങ്ങി, ജീവിതത്തിലെ സകല സുഖ സൗകര്യങ്ങളും അനുഭവിച്ചു ഉയർച്ചയുടെയും, പതനത്തിന്റെയും അവസ്ഥയിലൂടെ ഒരുപോലെ കടന്നുപോയ കഥയാണ് ഷക്കീലയിലൂടെ ആവിഷ്കരിക്കുന്നത്.
ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രം 2019 വേനൽക്കാലത്ത് റിലീസ് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. റിലീസ് ചെയ്യാനായി ഡിജിറ്റൽ പ്ലാറ്റുഫോമുകളുമായി ചർച്ചയിലാണ് എന്നും ഇടയ്ക്കു വർത്തകളുണ്ടായി. റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുക.
മേലാടകൾക്കു പകരം മെയ് നിറയെ സ്വർണാഭരണങ്ങൾ കൊണ്ട് മൂടിയ റിച്ച ഛദ്ദയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഒപ്പം ‘നോട് എ പോൺ സ്റ്റാർ’ എന്ന അടിക്കുറിപ്പും.
റിച്ചയുടെ കാമുകനായി മലയാളി താരം രാജീവ് പിള്ളയും എത്തും. ഷക്കീല അതിഥി താരമായി വേഷമിടുന്നുണ്ട്.
കർണാടക കേന്ദ്രീകരിച്ചായിരുന്നു ഏറിയ പങ്ക് ചിത്രീകരണവും. ചിത്രത്തിനായി റിച്ച ബെല്ലി ഡാൻസ് പരിശീലനം നേടിയിരുന്നു
ഇതിനു മുൻപ് ഇത്തരമൊരു കഥ പറഞ്ഞത് ഡേർട്ടി പിക്ച്ചറിലൂടെ മിലൻ ലുത്രിയ ആയിരുന്നു. അന്നും തെന്നിന്ത്യയിലെ മാദക റാണിയായിരുന്നു പരാമർശം. സിൽക്ക് സ്മിതയുടെ വേഷത്തിലെത്തിയതാകട്ടെ മലയാളിയായ വിദ്യ ബാലൻ ആയിരുന്നു. വിദ്യക്ക് കരിയർ ബ്രേക്ക് നൽകി എന്നത് കൂടാതെ വൻ ജനശ്രദ്ധയും വിമർശക പ്രിയവുമായി മാറിയ ചിത്രമാണിത്. സിൽക്കും ഷക്കീലയും ഒരു കാലത്ത് ചലച്ചിത്ര രംഗത്ത് ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക