സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിരീക്ഷണം കര്‍ഷക സമരത്തിനെതിരായി സമര്‍പ്പിച്ച ഹര്‍ജിയിലാണ്. ജീവനോ സ്വത്തിനോ ഭീഷണിയാകാതെ എത്രകാലവും സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും കോടതി അറിയിച്ചു.
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ അവകാശമാണെന്നും കേന്ദ്രവും കര്‍ഷകരും ചര്‍ച്ച തുടരണമെന്നും ഇതിനായി ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കാനാണ് തീരുമാനമെന്നും കൂടാതെ ഇരുകക്ഷികള്‍ക്കും അവരുടെ വാദങ്ങള്‍ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. സമിതിയില്‍, പി. സായിനാഥിനെ പോലെ കാര്‍ഷിക മേഖലയില്‍ അവഗാഹമുള്ളവര്‍, ഭാരതീയ കിസാന്‍ യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളായുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക