ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എവിടെ നിന്നാണ് അദ്ദേഹത്തിന് രോഗം വന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 42 കാരനായ ഇമ്മാനുവൽ മാക്രോൺ സ്വയം നിരീക്ഷണത്തിലാണ് ഇപ്പോൾ. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് അദ്ദേഹത്തിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
രോഗം സ്ഥിരീകരിച്ചതോടെ താനുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകാനും അദ്ദേഹം നിർദേശിച്ചിരുന്നു. പ്രസിഡന്റുമായി സമ്പർക്കത്തിലുണ്ടായിരുന്ന സ്പാനിഷ് പ്രധാന മന്ത്രി ഉൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കളും തുടർന്ന് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഭാര്യ ബ്രിജെറ്റ് മാക്രോണും നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്.
വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം: ഇലക്ടറല്‍ റോള്‍ നിരീക്ഷകന് ജില്ല സന്ദര്‍ശിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക