ബോളിവുഡ് നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. കഴിഞ്ഞ വർഷം കരൺ ജോഹറിന്റെ വീട്ടിൽ മയക്കു മരുന്ന് പാർട്ടി നടത്തിയെന്ന ആരോപണത്തിന്മേലാണ് എൻസിബി നോട്ടീസ് അയച്ചിരിക്കുന്നത്. പാർട്ടിയിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.
സംഭവത്തിന്റേതെന്ന് സംശയിക്കുന്ന വിധത്തിലുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കാനാണ് കരണിന് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുസംബന്ധിച്ച് കരണിനെ എന്ന് ചോദ്യം ചെയ്യും എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
തുടര്‍ തോല്‍വികള്‍ കണ്ണുതുറപ്പിച്ചോ?; വിമതരടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് സോണിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക