ഇന്ത്യയിലേക്കുള്ള പബ്ജിയുടെ രണ്ടാം വരവ് ഇനിയും വൈകും. നിലവില്‍ പബ്ജി മൊബൈൽ ഇന്ത്യ എന്ന പേരിലെ ഇന്ത്യൻ പതിപ്പ് സെൻസർ ചെയ്തിട്ടുണ്ട്, എന്നാൽ, തുടർ നടപടികൾക്കായി കമ്പനിക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ലഭ്യമാകുന്ന വിവരം. 2021 മാർച്ചിന് മുൻപ് പബ്ജി മൊബൈൽ ഇന്ത്യ ലോഞ്ച് ചെയ്യില്ലെന്ന് കമ്പനി വ്യക്തമാക്കി എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
അവഞ്ചേഴ്സ് സംവിധായകരുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ധനുഷ്…!
പബ്ജിയെ തിരിച്ചുകൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചെങ്കിലും സ്ഥിതിഗതികളിൽ ഇതുവരെ മാറ്റം വന്നിട്ടില്ല. ഉടനെ പബ്ജിയുടെ തിരിച്ചു വരവ് ഉണ്ടാകില്ലെന്നും കുറഞ്ഞത് മാർച്ച് 31 വരെ കത്തിരിക്കേണ്ടി വരുമെന്നുമാണ് കമ്പനി നിലവില്‍ വ്യക്തമാക്കുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകിയ പ്രതികരണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക