തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഡിസംബര്‍ 23ന് നടക്കും. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന ഓരോ അംഗങ്ങളെ വീതവും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് രണ്ടു അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കുന്നത്.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ് സമയം. ഗവണ്മെന്റ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം അന്ന് തന്നെ 4.15 മുതല്‍ വോട്ടെണ്ണൽ നടത്തി ഫലം പ്രഖ്യാപിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക