തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്. സംസ്ഥാനത്ത് ഇതുവരെ 6,99,996 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 6,36,814 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ആകെ 2786 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക