കോൺഗ്രസ്സിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റമില്ലെന്ന് തീരുമാനം. മുന്നണിയുടെ എല്ലാ പ്രവർത്തനങ്ങളിലും ഉമ്മൻ ചാണ്ടിയെ സജീവമാക്കണമെന്ന് ഘടക കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. സംഘടനയെ താഴെ തട്ടിൽ കൂടുതൽ ശക്തിപ്പെടുത്താനും അതിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ഉറപ്പിക്കാനുമാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. അതിനിടയിൽ നേതൃമാറ്റമുണ്ടായാൽ അത് ദോഷം ചെയ്യുമെന്നതാണ് നേതൃമാറ്റം ഒഴിവാക്കാനുള്ള കാരണം.
ഉമ്മൻ ചാണ്ടിയെ സജീവമാക്കുന്നത് ധ്യ കേരളത്തിലെ നഷ്ടം നികത്താൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്ത്യൻ, നായർ സമുദായങ്ങളെ കൂടുതൽ വിശ്വാസത്തിലെടുത്തുവേണം മുന്നോട്ട് പോകാൻ. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയെ കുറിച്ച് വിശദമായി പേടിച്ചായിരിക്കും കോൺഗ്രസ്സിന്റെ ഇനിയുള്ള നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക