സൗബിന് ഷാഹിറിനെ നായകനാക്കി ലാൽജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. സിനിമയുടെ ചിത്രീകരണം ദുബൈയില്‍ ആരംഭിച്ചിരുന്നു. ‘മ്യാവൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മംമ്ത മോഹന്‍ദാസാണ് നായികയായെത്തുന്നത്. അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലെയ്സിനും ശേഷം ദുബൈയില്‍ ചിത്രീകരിക്കുന്ന ലാല്‍ജോസ് ചിത്രമാണിത്.
https://www.facebook.com/LaljoseFilmDirector/photos/a.237850332932439/3962377033813065/
ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. അറബിക്കഥ, ഡയമണ്ട് നെക്ലസ്, വിക്രമാദിത്യന് എന്നീ ചിത്രങ്ങൾക്ക് ശേഷം ഇക്ബാല്‍ കുറ്റിപ്പുറം ലാല്‍ജോസിനുവേണ്ടി ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. ഈ കൂട്ടുക്കെട്ടിൽ പിറക്കുന്ന പുതിയ ചിത്രത്തിന്റെ പ്രതീക്ഷയിലാണ് ആരാധകർ.
കുഞ്ഞിപ്പെങ്ങള്‍ക്ക് ജന്മദിനാശംസകള്; നസ്രിയയ്ക്ക് പിറന്നാളാശംസകളുമായി പൃഥ്വിയും ദുല്‍ഖറും
പ്രതികരിക്കാൻ ഇവിടെ എഴുതുക