കണ്ണൂര്‍ :2020-22 വര്‍ഷത്തെ ഡിഎല്‍എഡ് (ഡിഎഡ്/ടിടിസി) കോഴ്സിനായി കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളില്‍ മുന്നോക്ക വിഭാഗ സംവരണത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍ ഹാജരാക്കണം. ഇഡബ്ല്യുഎസ്(ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ് ഇന്‍ ജനറല്‍ കാറ്റഗറി) സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ നേരത്തേ സമര്‍പ്പിച്ച ഡിഎല്‍എഡ് അപേക്ഷയോടൊപ്പം ഡിസംബര്‍ 24ന് അഞ്ച് മണിക്കകം കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.
യുട്യൂബ് വരുമാനത്തിന്റെ റെക്കോഡ് ഈ വർഷവും റയാന് തന്നെ ! ഈ വർഷം സമ്പാദിച്ചത് 217.14 കോടി രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക