Home KERALA ജാമ്യം തടയാനൊരുങ്ങി ഇഡി; ബിനീഷ് കൊടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നു

ജാമ്യം തടയാനൊരുങ്ങി ഇഡി; ബിനീഷ് കൊടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നു

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കൊടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നു. പ്രാഥമിക കുറ്റപത്രമാണ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കുക. ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും.

ഇത് തടയാൻ കൂടിയാണ് ഇഡി നടപടി. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

Also Read :   ഹാര്‍ദിക് നല്ല ക്രിക്കറ്ററാണ്. എന്നാല്‍ ഇപ്പോള്‍ ഫിറ്റ്നസില്ല. അതിനാലാണ് ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത്. ഹര്‍ദിക് ചെറുപ്പമാണ്. പരിക്കില്‍ നിന്ന് പുറത്തു കടന്ന് ഹാര്‍ദിക് തിരിച്ചുവരവ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കപില്‍ ദേവുമായൊന്നും ഹാര്‍ദിക്കിനെ താരതമ്യം ചെയ്യരുത്. കപില്‍ മറ്റൊരു തലത്തില്‍ നില്‍ക്കുന്ന കളിക്കാരനാണ്; ഗാംഗുലി