കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. രാവിലെ പത്ത് മാണി മുതൽ രാത്രി ഒൻപത് മണി വരെ ബിവറേജസ് ഷോപ്പ് ഔട്ട്ലെറ്റുകള് തുറക്കും. ബാറുകളും ക്ലബുകളും, ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാന്‍ അനുമതി നല്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. മറ്റു പല സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്കിയ പശ്ചാത്തലത്തില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ഉടമകളുടെ അപേക്ഷ എക്സൈസ് വകുപ്പ് അംഗീകരിച്ച് ഫയല്‍ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയായിരുന്നു.
ജാമ്യം തടയാനൊരുങ്ങി ഇഡി; ബിനീഷ് കൊടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നു
കോവിഡ് സാഹചര്യത്തിൽ ബാറുകൾ അടച്ചിട്ടതോടെ കൗണ്ടറുകള്‍ വഴി മദ്യം പാഴ്സലായി വിതരണം ചെയ്യുകയായിരുന്നു. അന്ന് മുതൽ തന്നെ ബാറുകളിലിരുന്ന് മദ്യപിക്കാനുള്ള സൗകര്യം നൽകണമെന്ന് ബാറുടമകൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ബാറുകൾ തുറന്നു പ്രവർത്തിക്കുക.
വീണ്ടും ലോക്ഡൗണിലേക്ക് ! രൂപമാറ്റം വന്ന കൊറോണ വൈറസിൽ ഞെട്ടി ലോകം; വ്യാപനശേഷിയില്‍ ഭീതി; ജാഗ്രത
പ്രതികരിക്കാൻ ഇവിടെ എഴുതുക