സ്വന്തമായി ഇഷ്ട ബ്രാൻഡിന്റെ ഫോൺ ഉണ്ടായാലേ വിവാഹിതാനാകൂ എന്ന് പ്രതിജ്ഞ ചെയ്ത ആളെ കുറിച്ച് അറിയാമോ?
കമൽ അഹമ്മദ് എന്ന യുവാവാണ് അത്തരത്തിൽ ഒരു പ്രതിജ്ഞ ചെയ്തത്. ഷവോമിയുടെ Mi 10T Pro എന്ന് കയ്യിൽ കിട്ടുന്നോ അന്നേ താനൊരു വിവാഹം കഴിക്കൂ എന്നായിരുന്നു കമൽ അഹമ്മദ് ഉറപ്പിച്ച് പറഞ്ഞത്.
കമലിന്റെ പ്രതിജ്ഞയെ കുറിച്ച് അറിഞ്ഞ ഷവോമി തന്നെ വിവാഹം പെട്ടെന്ന് നടക്കാനായി ഒടുവിൽ അദ്ദേഹത്തിന്റെ ഇഷ്ട മോഡൽ സമ്മാനവും നൽകി.ഡിസംബർ 11 നായിരുന്നു ട്വിറ്ററിൽ കമലിന്റെ പ്രതിജ്ഞ.
Mi 10T Pro സ്വന്തമായി ഉണ്ടാകാതെ താൻ വിവാഹം കഴിക്കില്ല എന്ന് കമൽ ട്വീറ്റ് ചെയ്തു. ഡിസംബർ 21 ആയപ്പഴേക്കും കമലിന്റെ വിവാഹകാര്യത്തിൽ തീരുമാനമായിട്ടുണ്ട്.
ഡിസംബർ 21ന് തന്റെ പ്രതിജ്ഞയറിഞ്ഞ ഷവോമി Mi 10T Pro സമ്മാനമായി നൽകിയതിനെ കുറിച്ച് ട്വീറ്റിൽ പറയുന്നു. പുതിയ ട്വീറ്റിൽ വിവാഹത്തെ കുറിച്ച് പറയുന്നില്ലെങ്കിലും Mi 10T Pro യുടെ പ്രത്യേകതകൾ കമൽ വിശദമായി എഴുതിയിട്ടുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ യുവാവിന് ഷവോമി പുതിയ മോഡൽ സമ്മാനമായി നൽകിയതല്ലെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. Mi മോഡൽ ആരാധകനായ കമൽ ഷവോമിയുടെ എൻഗേജ്മെന്റ് ബിൽഡിങ് ആക്ടിവിറ്റികളിൽ സ്ഥിരമായി പങ്കെടുത്തിരുന്ന ആളാണ് കമൽ.
Mi 10T Pro വാങ്ങാനായി പണം സ്വരൂപിക്കുകയും ചെയ്തിരുന്നു. ഭാഗ്യമെന്ന് പറയട്ടെ കമ്പനിയുടെ കൂപ്പണിൽ നിന്ന് Mi 10T Pro ലഭിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ഉണ്ടായി. ഇനി സ്വരുക്കൂട്ടിയ പണം വിവാഹത്തിന് ചെലവഴിക്കാമെന്ന സന്തോഷത്തിലാണ് യുവാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക