ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതിയ ഫീച്ചറുമായി ടെലഗ്രാം എത്തുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ അപ്ഡേറ്റിലൂടെ ലഭിക്കുന്ന ഫീച്ചറിന്റെ പേര് വോയിസ് ചാറ്റ് എന്നാണ്.
ഒരു ഗ്രൂപ്പില്‍ അല്ലെങ്കില്‍ വ്യക്തിയുമായി വോയിസ് ചാറ്റ് നടത്തുമ്പോള്‍ തന്നെ മറ്റ് കാര്യങ്ങള്‍ ചെയ്യാവുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. വോയിസ് ചാറ്റ് ആരംഭിച്ചാല്‍ ടോപ്പില്‍ അതിന് വേണ്ടി ഒരു ബാര്‍ ഉണ്ടാകും.
അതിനാല്‍ തന്നെ ടെക്സ്റ്റ് അയക്കാനോ, മറ്റ് കാര്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനോ എല്ലാം സാധിക്കും. അതിനൊപ്പം തന്നെ നിങ്ങളുടെ ഏത് ഗ്രൂപ്പില്‍ അല്ലെങ്കില്‍ ഏത് വ്യക്തിയുമായി വോയിസ് ചാറ്റ് നടത്തുന്നോ അതും തുടരാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക