റിയാദ് : സൗദിയിലെ ജിസാനിനടുത്ത് അബൂ അരീഷിൽ മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി മുഹമ്മദ് പുള്ളിയിൽ (52) ആണ് മരിച്ചത്.
കഴിഞ്ഞ 15 വർഷമായി സ്വന്തമായി നടത്തി വന്നിരുന്ന മിനി മാർക്കറ്റിൽ വെച്ച് ഇന്ന് പുലർച്ചെയാണ് കഴുത്തിന് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെളുപ്പിന് നാല് മണിയോടെ പച്ചക്കറി സപ്ലൈക്ക് വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്.
കടയിൽ ഉണ്ടായിരുന്ന സിസി ടിവി ക്യാമറ മോഷണം പോയിട്ടുള്ളതായി ജിസാനുള്ള ബെന്ധു പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അബൂ അരീഷ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നിയമ നടപടിക്രമങ്ങൾക്ക് ശേഷം സൗദിയിൽ തന്നെ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക