‘ഞങ്ങളുടെ മണ്ണിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അത് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് . ബംഗാൾ ഗുജറാത്ത് ആകാൻ ഞങ്ങൾ അനുവദിക്കില്ല’ എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2020 ബംഗ്ലാ സംഗീത് മേളയിലാണ് കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ മമത ബാനർജി തുറന്നടിച്ചത്. ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ സന്ദർശിക്കുകയും തൃണമൂൽ സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
ഭേദഗതിയല്ല, കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിയ്ക്കുകയാണ് വേണ്ടത് ; ആവർത്തിച്ച് കർഷക സംഘടനകൾ
ബംഗാളിനെ ഗുജറാത്താക്കാൻ ആരെയും അനുവദിക്കില്ലെന്ന മമത ബാനർജി തുറന്നടിച്ചു. നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ബംഗാളിലെ ക്രൈം ഗ്രാഫ് കുത്തനെ ഇടിഞ്ഞതായാണ് വ്യക്തമാകുന്നത്. മാത്രമല്ല, രണ്ടു തവണ പശ്ചിമ ബംഗാൾ തലസ്ഥാന നഗരമായ കൊൽക്കത്തക്ക് ‘സുരക്ഷിത നഗരം’ എന്ന ടാഗ് ലഭിച്ചിരുന്നു.
ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടും; ഇഡി ഉത്തരവിറക്കി, നടപടി നാളെ കുറ്റപത്രം സമർപ്പിക്കാനിരിക്കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക