തിരുവനന്തപുരം : കള്ളനോട്ട് കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിലായതിനു പിന്നാലെ തന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത കള്ളന്മാരുണ്ടെന്നും , അവരെയും പിടികൂടണമെന്നും ‘നന്മമരം’ ഫിറോസ് കുന്നുംപറമ്പില്‍.
ഞാൻ അന്നും ഇന്നും എന്നും പറയും. ഇവനെ പോലുള്ള ചാരിറ്റി കള്ളന്മാർ എന്നെ എതിർക്കുന്നതും ഇല്ലായ്മ ചെയ്യാൻ നോക്കുന്നതും അവരുടെ കള്ളത്തരങ്ങൾക്ക് ഞാനൊരു തടസ്സമായതുകൊണ്ടാണ്.
എന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത കുറച്ചു കള്ളന്മാർകൂടി പിടിക്കപ്പെടാനുണ്ട് അതിനായി ഞാൻ തന്നെ മുന്നിട്ടിറങ്ങും ഇവരെയൊന്നും വെച്ച് പൊറിപ്പിക്കാൻ കൊള്ളില്ല.’ ഫിറോസ് പറയുന്നു.
ചാരിറ്റി എന്നത് ആരെയെങ്കിലും കാണിക്കാനുള്ള ഒരു വാക്കല്ല. തന്നെ ദ്രോഹിച്ചതിന് ദൈവം നല്കിയ ശിക്ഷയാണ് ആഷിഖിന്റെ അറസ്റ്റെന്നും ഫിറോസ് പറഞ്ഞിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക