പൂനെ: പഞ്ചസാര ചോദിച്ച നാല് വയസ്സുകാരന് റെസ്റ്റോറന്റിൽ നിന്നും നൽകിയത് വാഷിങ് സോഡ. നാവ് പൊള്ളിയ കുട്ടി ഐസിയുവിൽ. പൂനയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. മുത്തച്ഛനും ജ്യേഷ്ഠനുമൊപ്പം റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു കുട്ടി.
എന്നാൽ ഭക്ഷണത്തിന് ശേഷം അൽപ്പം പഞ്ചസാര ആവശ്യപ്പെട്ട കുട്ടിക്ക് റെസ്റ്റോറന്റിലെ ജീവനക്കാരൻ അബദ്ധത്തിൽ നൽകിയത് വാഷിങ് സോഡ. ഇത് തിരിച്ചറിയാതിരുന്ന കുട്ടി പഞ്ചസാരയാണെന്ന് കരുതി വായിലിട്ടതോടെ വേദനകൊണ്ട് നിലവിളിക്കാൻ തുടങ്ങി.
കുട്ടിയെ ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാവ് ഗുരുതരമായി പൊള്ളിയതിനാൽ രണ്ട് ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നു.
സെന്‍സര്‍ഷിപ്പോ മറ്റു നിയന്ത്രണങ്ങളോ ഇല്ലെന്ന് കരുതി എന്തും സംപ്രേക്ഷണം ചെയ്യാമെന്ന് ചാനലുകള്‍ കരുതരുത്: മദ്രാസ് ഹൈക്കോടതി
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി വാഷിങ് സോഡ കഴിച്ചതായി മനസ്സിലാക്കിയത്. സംഭവത്തിൽ റെസ്റ്റോറന്റിന്റെ ഉടമയ്ക്കും ജീവനക്കാരനുമെതിരെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
ഏത് ജീവനക്കാരനാണ് സംഭവത്തിന് പിന്നിൽ എന്ന് കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്. പൂനെയിലെ സനസ് ഗ്രൗണ്ടിന് സമീപമുള്ള വിശ്വ ഹോട്ടലിലാണ് സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക