തടാകത്തിൽ വെള്ളം കുടിക്കാനെത്തിയ പുള്ളിപ്പുലിയെ 13 അടി നീളമുള്ള ഭീമൻ ചീങ്കണ്ണി പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദക്ഷിണാഫ്രിക്കയിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈൽഡ് എർത്ത് സഫാരി ഗൈഡായ ബുസാനി എംഷാലിയാണ് പകർത്തിയത്.
ദാഹിച്ചുവലഞ്ഞ പുള്ളിപ്പുലി കുട്ടി തടാകത്തിന്റെ അടുത്തേക്ക് എത്തുന്നതാണ് വീഡിയോയുടെ തുടക്കം. ഈ സമയം ചീങ്കണ്ണി വെള്ളത്തിനടിയിൽ പതുങ്ങിയിരിക്കുകയായിരുന്നു. പുള്ളിപ്പുലി വെള്ളം കുടിക്കാൻ തുടങ്ങിയതോടെ ചീങ്കണ്ണി ചാടിവീഴുകയുായിരുന്നു. ഒറ്റച്ചാട്ടത്തിന് തന്നെ പുള്ളിപ്പുലിയെ വായ്ക്കുള്ളിലാക്കി ചീങ്കണ്ണി വെള്ളത്തിലേക്ക് മടങ്ങി.
https://youtu.be/A-8l-7guF84
”ഇത് വളരെ വേദനാജനകമാണ്. ഞങ്ങൾക്ക് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വെള്ളം കുടിക്കാനെത്തിയ പുള്ളിപ്പുലി കുട്ടിയെ നിമിഷനേരം കൊണ്ട് ചീങ്കണ്ണി പിടികൂടുകയായിരുന്നു”- ബുസാനി വീഡിയോയിൽ പറയുന്നു.
വീഡിയോ യൂട്യൂബിൽ ഇതുവരെ ഒരുകോടി പത്ത് ലക്ഷം പേർ കണ്ടുകഴിഞ്ഞു. നെറ്റിസൺസ് വീഡിയോയെ കുറിച്ച് കമന്റുകളും ഇടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക