ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വെയ്റ്റ് ലോസ് ഡയറ്റ് പ്ലാൻ തയാറാക്കുമ്പോൾ ഭക്ഷണവും കഴിക്കുന്ന അളവും ശ്രദ്ധിക്കണം. ചില വെയ്റ്റ് ലോസ് ഡയറ്റുകൾ കടുത്ത വർക്ക്ഔട്ടിൽ ശ്രദ്ധിക്കുമ്പോൾ മറ്റ് ചിലത് ഭക്ഷണരീതിയിൽ പ്രാധാന്യം കൊടുക്കും. ഇത്തരത്തിൽ തേനും ശർക്കരയും പലരും ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്.
തേൻ: പഞ്ചസാരയ്ക്കു പകരം തേൻ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. കാലറി കുറവാണ്. ആന്റി ഓക്സിഡന്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് . ഇത് ചർമത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും തേനിനുണ്ട്.
ശർക്കര: പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിക്കാം. കാലറി കുറവാണ്. ജലദോഷം, ചുമ, മലബന്ധം ഇവയെല്ലാം അകറ്റും. രോഗപ്രതിരോധ ശക്തി വർധിപ്പിക്കും. എന്നാൽ ശരീരഭാരം കുറയ്ക്കാൻ തേനോ ശർക്കരയോ ദീർഘകാലം ഉപയോഗിക്കാൻ കഴിയില്ല. കാരണം ഇവ രണ്ടും മിതമായ അളവിൽ ഉപയോഗിച്ചില്ലെങ്കിൽ ശരീരഭാരം കൂടും. എന്നാൽ പ്രോസസ് ചെയ്യാത്ത, നാച്വറൽ ആയ തേൻ തന്നെയാണ് ശരീരഭാരം കുറയ്ക്കാൻ മികച്ചത്. ഇങ്ങനെയുള്ള തേൻ ലഭ്യമല്ല എങ്കിൽ പകരം ആയി ശർക്കര വെയ്റ്റ് ലോസ് ഡയറ്റിൽ ഉൾപ്പെടുത്താം എന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക