ഗ്രീൻ പീസ് അഥവാ പച്ചപ്പട്ടാണി തണുപ്പുകാലത്ത് കഴിക്കാൻ നല്ലതാണ്. ഫ്രഷ് ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ്. ശരീരഭാരം കുറയ്ക്കാനും, പ്രതിരോധ ശേഷി വർധിപ്പിക്കാനും , ദഹനശേഷിക്കും ഒക്കെ മികച്ചതാണ് ഗ്രീൻപീസ്.
ശരീരഭാരം കുറയ്ക്കുന്നു – പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമായ ഗ്രീൻപീസ്, ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഒപ്പം ശരീരഭാരം നിയന്ത്രിച്ച് നിർത്തും.
ഹൃദയാരോഗ്യം – രക്തസമ്മർദം നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും. കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീൻപീസ് കൊളസ്ട്രോൾ കൂട്ടുകയും ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ഗ്രീൻപീസ് സഹായിക്കും.
പ്രതിരോധശക്തിക്ക് – ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകമാണ് വൈറ്റമിൻ സി. ഗ്രീൻപീസിൽ വൈറ്റമിൻ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.
ദഹനത്തിന് സഹായകം – ഗ്രീൻപീസിൽ നാരുകൾ ഉണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. എന്നാൽ ഗ്രീൻപീസ് അമിതമായി കഴിച്ചാൽ ദഹനക്കേടിനും വായുകോപത്തിനും കാരണമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക