ധൻബാദ് – ആലപ്പി എക്സ്പ്രസ് ജനുവരി മുതൽ ആരംഭിക്കും. ജനുവരി എട്ട് മുതലാണ് ധൻബാദ് – ആലപ്പി എക്സ്പ്രസ് ആരംഭിക്കുക. അതേസമയം ജനുവരി 11 മുതൽ ആലപ്പി – ധൻബാദ് എക്സ്പ്രസും സർവീസുകൾ ആരംഭിക്കും. മണിക്കൂറുകളോളം വഴിയിൽ പിടിച്ചിടുകയും വൈകി ഓടിക്കൊണ്ടിരിക്കുകയും ചെയ്ത ട്രെയിനിനെ ദീർഘദൂര യാത്രക്കാർ കൈയ്യൊഴിഞ്ഞിരുന്നു. ഇതോടെയാണ് സീറോ ടൈംടേബിളിന്റെ ഭാഗമായി റെയിൽവേ ബോർഡ് സമയക്രമം പരിഷ്കരിച്ചത്. രാത്രി 8.35ന് പകരം വൈകിട്ട് 3.25ന് ട്രെയിൻ ആലപ്പുഴയിൽ എത്തും.
കോൺഗ്രസ് , ലീഗ് പ്രവർത്തകർ പാർട്ടി വിട്ടു; ഇനി സിപിഐഎമ്മിനൊപ്പം
ധൻബാദ് – ആലപ്പി എക്സ്പ്രസ് അഞ്ച് മണിക്കൂറോളം വേഗം കൂട്ടിയിട്ടുണ്ട്. സമയമാറ്റം വഴി ചെന്നൈയ്ക്കും പാലക്കാടിനുമിടയിൽ പുതിയൊരു രാത്രികാല സർവീസിന്റെ സൗകര്യം ലഭിക്കും. ധൻബാദ് – ആലപ്പി ട്രെയിൻ രാവിലെ പത്ത് മണിക്ക് പാലക്കാടും 11.57ന് തൃശൂരും ഉച്ചയ്ക്കു 1.25ന് എറണാകുളം ജംക്ഷനിലും 3.25ന് ആലപ്പുഴയിലുമെത്തും
ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക